കേരള അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ കര്‍ണാടകയുടെ നീക്കം. വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി. സുപ്രീംകോടതിയെ സമീപിക്കാനും അതുവരെ ഒരു വാഹനങ്ങളും കടത്തിവിടേണ്ട എന്നുമാണ് പുതിയ തീരുമാനം.